Breaking...

9/recent/ticker-posts

Header Ads Widget

സന്നദ്ധ രക്തദാന ക്യാമ്പ്



ഇടമറുക് എസ് എം വൈ എം  യൂണിറ്റിന്റെ നേത്യത്വത്തില്‍  സന്നദ്ധ രക്തദാന ക്യാമ്പ് ഇടമറുക് സെന്റ് ആന്റണീസ് പള്ളി അങ്കണത്തില്‍ നടന്നു. ജില്ലാ ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, ലയണ്‍സ് ഇന്റര്‍നാഷണല്‍ യൂത്ത് എംപയര്‍മെന്റ്, അരുവിത്തുറ ലയണ്‍സ് ക്ലബ്ബ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുമുറിയില്‍ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നല്കി. ലയണ്‍സ് ഡിസ്ട്രിക് ചെയര്‍മാന്‍ സിബി പ്ലാത്തോട്ടം,  ഡോക്ടര്‍ റിയാ റെച്ചല്‍ സൈമണ്‍, ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ശ്രീകുമാര്‍ ജി, എസ് എം വൈ എം യുണിറ്റ് പ്രസിഡന്റ് ഡോണ്‍ റോബി, സെക്രട്ടറി സിബിന്‍ സണ്ണി, സിസ്റ്റര്‍ ജോയല്‍, സിസ്റ്റര്‍ റോസ്, അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഡോ.കുര്യാച്ചന്‍ ജോര്‍ജ്, ജോജോ പ്ലാത്തോട്ടം, ജോസ് മനയ്ക്കല്‍, വി എം മാത്യു , അബ്രാഹം തടിക്കല്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. ലയണ്‍സ് എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം  ആണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments