ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ആലപ്പുഴ കലവൂരില്‍ നിന്നാണ് പ്രതി മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയ്യില്‍ ബിന്ദുമോന്റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശ്ശേരി എ.സി കോളനിയില്‍ പ്രതി മുത്തുകുമാര്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോണ്‍ക്രീറ്റ് തറ പൊളിച്ചപ്പോള്‍ കണ്ടെത്തിയത്. ബിന്ദു മോനെ കഴിഞ്ഞ സെപ്തംബര്‍ 26 മുതലാണ് കാണാതായത്. ആലപ്പുഴ നോര്‍ത്ത് സിഐ യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments