കോട്ടയം പനച്ചിക്കാട് കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം വീടിനു മുകളിലേയ്ക്ക് മറിഞ്ഞു. പനച്ചിക്കാട് ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്ന റോഡിലാണ് രാവിലെ 10 മണിയോടെ അപകടമുണ്ടായത്. ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന തുണ്ടിയില്‍ റ്റി.എസ് ഏബ്രഹാം എന്ന കുഞ്ഞുമോന്റെ വീടിനു കേടുപാടുകള്‍ സംഭവിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ജല്‍ ജീവല്‍ മിഷന്റെ പൈപ്പ് ലൈനിന്റെ പണികള്‍ പണികള്‍ക്കു വേണ്ടി എത്തിച്ച മിക്‌സര്‍ മെഷീനാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞുമോനും, ഭാര്യയും പള്ളിയില്‍ പോയ സമയത്താണ് അപകടമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ , വൈസ് പ്രസിഡന്റ് റോയി മാത്യു , വാര്‍ഡ് മെമ്പര്‍ പ്രസീത സി രാജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments