നിയന്ത്രണംവിട്ട കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. മണര്‍കാട്-പട്ടിത്താനം ബൈപാസ് റോഡില്‍ പേരൂര്‍ കണ്ണഞ്ചിറയ്ക്ക് സമീപം ഉച്ചക്ക് 12.30-ഓടെയായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞ കാറിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. എതിര്‍ദിശയില്‍ നിന്നുമെത്തിയ സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരസ്യബോര്‍ഡിന്റെ തൂണുകളിലിടിച്ചാണ് കാര്‍ നിന്നത്. എയര്‍ബാഗ് പ്രവര്‍ത്തിച്ചതുമൂലമാണ് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.
0 Comments