Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ്ക്കള്‍ക്കായുള്ള പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ നിലച്ചതായി ആക്ഷേപം.



ഏറ്റുമാനൂര്‍ നഗരസഭ തുടക്കം കുറിച്ച തെരുവ് നായ്ക്കള്‍ക്കായുള്ള  പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ നിലച്ചതായി ആക്ഷേപം. സെപ്റ്റംബര്‍ 29 ന് തുടക്കം കുറിച്ച പദ്ധതി രണ്ടു ദിവസം കഴിഞ്ഞതോടെ നിലയ്ക്കുകയായിരുന്നു. പൂജ അവധിയും മറ്റും വന്നതോടെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് വാക്‌സിനേഷന്‍ ക്യാമ്പെയിന്‍  നിര്‍ത്തിവെച്ചത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ തെരുവുനായ വഴിയാത്രക്കാരായ ഏഴോളം പേരെ കടിച്ചതോടെയാണ് നഗരസഭ അടിയന്തര നടപടിയുമായി എത്തിയത്. വഴിയാത്രക്കാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലും നഗരസഭ പ്രഖ്യാപിച്ച തെരുവുനായ നിയന്ത്രണത്തിനായുള്ള എ.ബി.സി അടക്കമുള്ള പദ്ധതികള്‍ നിലക്കുകയായിരുന്നു. ഏറ്റുമാനൂര്‍ നഗരത്തിന്റെ ഏതു മുക്കിലും മൂലയിലും തെരുവ് നായ്ക്കള്‍  താവളമടിച്ചതോടെ  വഴിയാത്രക്കാര്‍ അടക്കമുള്ളവര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.




Post a Comment

0 Comments