ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിമോചിത ഭാരതം യുവതയിലൂടെ എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ കോട്ടയം എം.ഇ.എസ് ഗോള്‍ഡന്‍ ജൂബിലി കോളേജില്‍ നടന്നു. ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാന്‍ ഡോ എം.സി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എം.എം ഹനീഫ് മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ലോഗോ പ്രകാശനം കോളേജ് ചെയര്‍മാന്‍ നൂറുദ്ദീന്‍ മേത്തര്‍ നിര്‍വ്വഹിച്ചു. ഡോ ടി.എന്‍ പരമേശ്വര കുറുപ്പ് വിഷയാവതരണം നടത്തി. എ.കെ ചന്ദ്രമോഹനന്‍, അഡ്വ എ.എസ് തോമസ്, ഷഹീം വിലങ്ങുപാറ, വിഷ്ണു ചെമ്മുണ്ടവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments