കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ പ്രഥമ കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ പതിമൂന്നാം തീയതി പാലാ വ്യാപാരഭവനില്‍ നടക്കും.  ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിന് മുന്നോടിയായി സംഘടന പ്രസിദ്ധീകരിച്ച നേര്‍ക്കാഴ്ച എന്ന സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം  കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ  നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശന കര്‍മ്മത്തില്‍ ജില്ലാ പ്രസിഡണ്ട് ബിജു ഐശ്വര്യ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഉണ്ണി സംഗീത, തോമസ്‌കുട്ടി പുതുപ്പള്ളി, രാജേഷ് പുന്നന്‍ ,സി.റ്റി തോമസ്, സഫീര്‍ മൗലാന സാജിദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.