കിടങ്ങൂര്‍ സൗത്ത് ഏറത്തേടത്ത് കൊട്ടാരത്തില്‍ പാരമ്പര്യ കലാരൂപമായ വേലകളിയുടെ പരിശീലനം വിജയദശമി ദിനത്തില്‍ ആരംഭിക്കും. 5 വര്‍ഷം കൂടുമ്പോഴാണ് പുതിയ കലാകാരന്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. അനുഷ്ഠാന കലാരൂപമായ വേലകളി കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേയും, പ്രമുഖ ക്ഷേത്രങ്ങളിലേയും തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ചാണ് അവതരിപ്പിക്കുന്നത്. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് നാരായണ കൈമളാണ് വേലകളി പരിശീലിപ്പിക്കുന്നത്. സൗജന്യമായാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫോക് ലോര്‍ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പും ലഭിക്കും. 7 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് വേലകളി പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരമ്പരാഗത രീതിയില്‍ പരിശീലനം നല്‍കി അനുഷ്ഠാന ആയോധന കലയെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടന കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് ആചാര്യനായ നാരായണകൈമള്‍ പറഞ്ഞു. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ 9495213340 എന്ന നമ്പറില്‍ ബന്ധപ്പെടണം.





0 Comments