Breaking...

9/recent/ticker-posts

Header Ads Widget

കേരള മുഖ്യമന്ത്രിക്ക് കത്തുകള്‍ എഴുതി



 മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍  നടപ്പിലാക്കുന്ന 'നോ ടു ഡ്രഗ്‌സ്' ലഹരി വിരുദ്ധ ജനകീയ മുന്നേറ്റത്തിന് പിന്തുണ അര്‍പ്പിച്ചു കൊണ്ട്  ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  വിദ്യാര്‍ത്ഥിനികള്‍ കേരള മുഖ്യമന്ത്രിക്ക്  കത്തുകള്‍ എഴുതി. തപാല്‍ വരാചരണത്തിന്റെ ഭാഗമായി തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ കെ വിനു , അഖില്‍ കുമാര്‍ , അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ലൈസല്‍, സുമി കെ എം. ടെസി മോള്‍ മാത്യു , ശോഭ കെ , ജയന്‍ പി ജി,  അനസ് റ്റി സി, ഫാത്തിമ ലുത്ത്ഫുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments