കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗവണ്‍മെന്റ് ആശുപത്രി ജഗംഷനില്‍ പുഷ്പാര്‍ച്ചനയും, ശുചീകരണ പരിപാടികളും മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് മെയിന്‍ റോഡ് മുതല്‍ ഹോമിയോ ആശുപത്രി വരെ റോഡ് ശുചീകരിച്ചു യോഗത്തില്‍. കോണ്‍ഗ്രസ് നേതാക്കളായ ചാക്കോ തോമസ്, വി.സി പ്രിന്‍സ്, കിരണ്‍ മാത്യു, ദര്‍ശനവേദി നേതാക്കളായ പ്രസാദ് കൊണ്ടുപറമ്പില്‍, എ.എസ്. തോമസ്, കെ.ഒ വിജയകുമാര്‍, സോമശേഖരന്‍ നായര്‍, ജോമോന്‍ ഓടക്കല്‍, എന്നിവര്‍ സംസാരിച്ചു.
0 Comments