ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയിലെ മുനിസിപ്പല്‍ ജീവനക്കാരും, ജനപ്രതിനിധികളും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി... ആര്‍.വി പാര്‍ക്കില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ്, ശുചീകരണം ആരംഭിച്ചത്. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീന ജോര്‍ജ് ചെറുവള്ളില്‍, മായ രാഹുല്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ വിശ്വം, ബിജോയ്, രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments