Breaking...

9/recent/ticker-posts

Header Ads Widget

ഉപജില്ലാ കലോത്സവത്തിന് അതിരമ്പുഴയില്‍ തുടക്കമായി



ഏറ്റുമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അതിരമ്പുഴയില്‍ തുടക്കമായി. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കലാഭവന്‍ പ്രജോദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ കലോത്സവ വേദികളിലൂടെ എത്തിയിട്ടുള്ളവരാണ് അനുഗ്രഹീത കലാകാരന്മാരായി പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുള്ളതെന്ന് കലാഭവന്‍ പ്രജോദ് പറഞ്ഞു. സമ്മേളനത്തില്‍ മാനേജര്‍ റവ. ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. അതിരുമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, പഞ്ചായത്ത് മെമ്പര്‍ ജോസ് അമ്പലക്കുളം, പിടിഎ പ്രസിഡണ്ട് ടോമിക്കുട്ടി മാത്യു, എ ഇ ഒ ശ്രീജ പി ഗോപാല്‍, ഷൈരാജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരുമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളു കളിലെ 4 വേദികളിലായാണ്  കലോത്സവം നടക്കുന്നത്. 59 സ്‌കൂളുകളില്‍ നിന്നായി 2000-ത്തോളം വിദ്യാര്‍ഥികളാണ് വിവിധയിനങ്ങളില്‍ മത്സരിക്കുന്നത്. പതിനെട്ടാം തീയതി വൈകുന്നേരം 5 മണിക്ക് ചേരുന്ന സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍  വാസവന്‍ ഉദ്ഘാടനം ചെയ്യും




Post a Comment

0 Comments