Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 19,20 തീയതികളില്‍ നടക്കും



അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 19,20 തീയതികളില്‍ നടക്കും. പത്തൊമ്പതാം തീയതി കായിക മത്സരം അതിരമ്പുഴ പള്ളി മൈതാനത്തും, കലാ മത്സരങ്ങള്‍ ഇരുപതാം തീയതി പഞ്ചായത്ത് ഹാളിലും നടക്കും. 19ന് രാവിലെ നടക്കുന്ന കായിക മത്സരം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പ്രശോഭ് ഉദ്ഘാടനം ചെയ്യും. കേരളോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് അമ്പലക്കുളം, ഷാജി, ബേബിനാസ് അജാസ്, ബിജു വലിയമല  തുടങ്ങിയവര്‍ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments