Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു



എംസി റോഡില്‍ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. തോട്ടുവാ ജയ്ഗിരി വഴുതനപ്പള്ളില്‍ വി. കെ തോമസാണ് (73) മരിച്ചത്.  രാവിലെ ഏഴരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തോമസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോട്ടയത്ത് നിന്നും നിലമ്പൂരിലേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് തോമസ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തു.




Post a Comment

0 Comments