Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നിശാ ധര്‍ണ്ണ നടത്തി.



കിസാന്‍ സഭ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നിശാ ധര്‍ണ്ണ  നടത്തി. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും ഒപ്പ് വെച്ച കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ.  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.ആര്‍.ബോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.  കിസാന്‍ സഭ മണ്ഡലം സെക്രട്ടറി സി.വി. ചെറിയാന്‍, ബി.കെ.എം.യു ജില്ല വൈസ് പ്രസിഡന്റ് വി.വൈ.പ്രസാദ്, മണ്ഡലം സെക്രട്ടറി റോബിന്‍ ജോസഫ്, എഐവൈഎഫ്  മണ്ഡലം സെക്രട്ടറി എസ്. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments