Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അതിരമ്പുഴയില്‍ തുടക്കമായി.



ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അതിരമ്പുഴയില്‍  തുടക്കമായി. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എല്‍.പി സ്‌കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ കലാഭവന്‍ പ്രചോദ് നിര്‍വഹിക്കും. 89 സ്‌കൂളുകളില്‍ നിന്നായി 1923 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ വിളംബര യാത്ര വര്‍ണ്ണക്കാഴ്ചയൊരുക്കി. കൗമാര കലയുടെ നാദ - താള വിസ്മയങ്ങള്‍ പകര്‍ന്നാടി അതിരമ്പുഴ ചന്തക്കവലില്‍ നിന്നാരംഭിച്ച ഘോഷയാത്ര  നവ്യാനുഭവമായി. അതിരമ്പുഴയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും  അധ്യാപകരും ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.ബാന്‍ഡുമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും താളമേളങ്ങള്‍ക്കൊപ്പം വര്‍ണക്കുടകളും,  തോരണങ്ങളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ നീങ്ങിയ ഘോഷയാത്ര സംഘാടന മികവിലും ശ്രദ്ധേയമായി. ലഹരിക്കെതിരെ കുട്ടികള്‍ പ്ലക്കാര്‍ഡുകള്‍ കൈയ്യിലേന്തി. വിദ്യാര്‍ത്ഥികളും,എന്‍.സി.സി, സ്‌കൗട്ട്‌സ് ആര്‍ഡ് ഗൈഡ്‌സ് , ജൂണിയര്‍ റെഡ്‌ക്രോസ് അംഗങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. ജനറല്‍ കണ്‍വീനര്‍ ജെയിംസ് കെ മാളിയേക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷൈരാജ് വര്‍ഗീസ്, ലിജി മാത്യു, സി. ഡെയ്‌സമ്മ ദേവസ്യാ , സുനിമോള്‍ കെ ദേവസ്യ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ.പി. ഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, വാര്‍ഡ് അംഗങ്ങളായ ജോസ് അമ്പലക്കുളം, ബേബിനാസ് അജാസ്, ബിജു വലിയമല , കെ.റ്റി ജെയിംസ്, ഷിമി സജി, ജെയിംസ് തോമസ്, അമ്പിളി, ബ്‌ളോക്ക് പ്രസിഡന്റ്  ജെയിംസ് കൂര്യന്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, പി.ടി.എ പ്രസിഡന്റുമാരായ ടോമിക്കുട്ടി മാത്യു, ജെയിംസ് കൂര്യന്‍, ശ്രീകാന്ത് പി.കെ, റെജിമോന്‍ സെബാസ്റ്റ്യന്‍,  സ്റ്റാന്‍സണ്‍ മാത്യു  എം.എഫ്.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments