Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് 28-ാം തീയതി ബുധനാഴ്ച കൊടിയേറും.



കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് 28-ാം തീയതി ബുധനാഴ്ച കൊടിയേറും. രാവിലെ 9 നും പത്തിനും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ തന്ത്രിമുഖ്യന്‍ മണിയത്താറ്റില്ലത്ത് ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് കര്‍മ്മം നടക്കും. തുടര്‍ന്ന് 10 മണിക്ക് കലാവേദിയില്‍ ഭദ്രദീപ പ്രകാശനം നടക്കും. വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ കലാപ്രതിഭകളെ ആദരിക്കും. പ്രൊഫസര്‍ ഇ.എന്‍ കേരളവര്‍മ്മ അനുഗ്രഹ പ്രഭാഷണം നടത്തും. കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ തിരുവുത്സവമാണ് ഇക്കുറി നടക്കുന്നത്. തിരുവുത്സവം ജനുവരി ആറിന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര കലകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉത്സവാഘോഷ ചടങ്ങുകള്‍ നടക്കുക എന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരുവുത്സവ കമ്മിറ്റി ഭാരവാഹികളായ ജീവപ്രകാശ്, കെ.എന്‍ മുരളി, ശ്രീധരന്‍ എമ്പ്രാന്‍, സി.കെ. ശശി, ആയാംകുടി വാസുദേവന്‍, ശ്രീവത്സം വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവുത്സവ നോട്ടീസിന്റെ പ്രകാശന കര്‍മ്മം ആയാംകുടി വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു.




Post a Comment

0 Comments