Breaking...

9/recent/ticker-posts

Header Ads Widget

ഗ്ലോബല്‍ കുന്നശ്ശേരി ഫോറത്തിന്റെ ആദ്യ മഹാ കുടുംബ സംഗമം



ഗ്ലോബല്‍ കുന്നശ്ശേരി ഫോറത്തിന്റെ ആദ്യ മഹാ കുടുംബ സംഗമം വെള്ളിയാഴ്ച കടുത്തുരുത്തി സെന്റ്  മേരിസ് ഫോറോനാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് 5 മണിക്ക് ചേരുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്രം മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രം അധ്യക്ഷത വഹിക്കും. കുന്നശ്ശേരി കുടുംബത്തിന്റെയും ക്‌നാനായ ക്രൈസ്തവ സമൂഹത്തിന്റെയും ചരിത്രവും പാരമ്പര്യവും വളര്‍ന്നുവരുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും കടുത്തുരുത്തിയുമായി ബന്ധപ്പെട്ട ചരിത്ര പഠനങ്ങള്‍ നടത്തുന്നതിനും ഉണ്ണി നീലി സന്ദേശത്തില്‍ അടക്കം പരാമര്‍ശിക്കപ്പെട്ട കുന്നശ്ശേരി കുടുംബത്തെ ഒന്നിച്ച് കോര്‍ത്തിണക്കുന്നതിനും, സംഗമം വഴി വഴി തുറക്കുമെന്ന്  സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 50 ലക്ഷത്തിലധികം രൂപയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഫോറം നടപ്പിലാക്കിയതായും  ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കുന്നശ്ശേരി ഗ്ലോബല്‍ ഫോറം ഭാരവാഹികളായ തോമസ് അരയ്ക്കത്തറ, സിറിയക് തുമ്പനായില്‍, സാവിയോ കുന്നശ്ശേരി, ജിയോ കുന്നശ്ശേരി  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments