Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ റൂഹാദുക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാള്‍



മുട്ടുചിറ റൂഹാദുക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാള്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 7 വരെ തീയതികളില്‍ നടക്കും.  31 മുതല്‍ ജനുവരി നാലുവരെ  ഡിവൈന്‍ ടീമിലെ വചനപ്രഘോഷകന്‍ റവ. ഫാദര്‍ ആന്റണി പയ്യപ്പിള്ളി നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. എ ഡി 550ല്‍ സ്ഥാപിതമായ പൗരാണികത്വം കൊണ്ട് പാലാ രൂപതയിലെ നാലാം സ്ഥാനത്തുള്ള ദേവാലയമാണ് മുട്ടുചിറ റൂഹാദ്ക്കൂദിശ്ശ ഫൊറോന ദേവാലയം. പള്ളിയിലെ പ്രധാന തിരുനാള്‍ ജനുവരി 5, 6 തീയതികളില്‍ ആഘോഷിക്കും. മുട്ടുചിറ തിരുനാളിന്റെ പ്രധാന രണ്ട് ആകര്‍ഷകങ്ങളാണ്  നവപ്രദക്ഷിണ സംഗമവും പൂജ്യ രാജാക്കന്മാരുടെ കുമ്പിടില്‍ ചടങ്ങുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പള്ളി വികാരി ഫാദര്‍ അബ്രഹാം കൊല്ലത്താനത്ത് മലയില്‍, സഹ വികാരി ഫാദര്‍ ജോസ് വഞ്ചിപ്പുരക്കല്‍, കൈക്കാരന്മാരായ മാമച്ചന്‍ അരികത്തുണ്ടത്തില്‍, സിബി വര്‍ഗീസ് തുളശ്ശേരില്‍, സണ്ണി ജോര്‍ജ് കലയന്താനം, പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments