Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ മുപ്പതാമത് വാര്‍ഷിക ആഘോഷം



കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ മുപ്പതാമത് വാര്‍ഷിക ആഘോഷം നടത്തി . വാര്‍ഷിക ആഘോഷ ചടങ്ങുകള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി  മാറ്റുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു.  എസ് കെ പി എസിന്റെ ഫൗണ്ടര്‍ ആയിരുന്ന കാലം ചെയ്ത മോണ്‍സിഞ്ഞോര്‍ ജേക്കബ് വെല്ലിയാന് യോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ സുഷമ,  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷൈനി  സ്റ്റീഫന്‍, ഡോക്ടര്‍ ബിനോ ടോം ജേക്കബ്, പ്രിന്‍സിപ്പല്‍ ഫാ. ജോബി കുരിയന്‍, പി ടി എ പ്രസിഡണ്ട് സന്തോഷ് ജേക്കബ്, എസ് കെ പി എസ് മോനിപ്പള്ളി  പ്രിന്‍സിപ്പല്‍ ബാദുരി ബിനൊ, വൈസ് പ്രിന്‍സിപ്പല്‍ ബാബു ജോസഫ് ,സ്‌കൂള്‍ ലീഡേഴ്‌സ് റോഷന്‍ രാജീവ് ഐശ്വര്യ എസ്,രഞ്ജി വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. illustratio 2022 എന്ന തീമിനെ ആധാരമാക്കി ജൂനിയേഴ്‌സും സീനിയേഴ്‌സും വേവ്വറെ മെഗാ ഷോ  അവതരിപ്പിച്ചു.



Post a Comment

0 Comments