Breaking...

9/recent/ticker-posts

Header Ads Widget

പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു



വിന്നര്‍ സാറ്റ് കേബിള്‍ നെറ്റുവര്‍ക്കിന്റെ  പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. 22 വര്‍ഷമായി കുറുപ്പന്തറയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വിന്നര്‍ സാറ്റ് സ്ഥാപനം കുറുപ്പന്തറ പാലാ റോഡിലുള്ള കാമ്പടത്തില്‍ ബില്‍ഡിങ്ങിലേക്ക് ആണ് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ സ്ഥാപനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടൂക്കാല, പഞ്ചായത്തും മെമ്പര്‍മാരായ ലിസി ജോസ്, ചാക്കോ മത്തായി, സുനു ജോര്‍ജ്, ആന്‍സി സിബി  വിവിധ സംഘടനാ നേതാക്കളായ സി എന്‍ പത്മനാഭന്‍, എം കെ സോമന്‍, ബി ആര്‍ പ്രകാശ്, കേബിള്‍ ടിവി മാനേജ്‌മെന്റ് പ്രതിനിധി,സ്റ്റാഫ് പ്രതിനിധി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments