Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി



നീണ്ടൂര്‍ കൈപ്പുഴ കവലയില്‍  സ്വകാര്യ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി.  തിങ്കളാഴ്ച  രാവിലെ 11 മണിയോടെയാണ് കൈപ്പുഴ കവല  അനില്‍ ജോസ് പെരുമപാടം  എന്നയാളുടെ  പുരയിടത്തില്‍ ചുറ്റുമതില്‍ നിര്‍മിക്കാത്ത കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ വല മാറി കിടക്കുന്ന ശ്രദ്ധയില്‍പ്പെട്ട  വീട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസിനെ  വിവരം അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍  ഇയാള്‍ സമീപത്ത് താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി  സമീര്‍ ഘോഷാണ് എന്ന് സ്ഥിരീകരിച്ചു. മൃതദേഹം  കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




Post a Comment

0 Comments