Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ അംഗന്‍വാടിയുടെ രണ്ടാമത്തെ ഉദ്ഘാടനം നടന്നു



ഭരണങ്ങാനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ അംഗന്‍വാടിയുടെ രണ്ടാമത്തെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. തോമസ് ചാഴികാടന്‍ എം.പിയാണ് രണ്ടാം ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ ഉദ്ഘാടനം വെള്ളിയാഴ്ച മാണി സി കാപ്പന്‍ MLA യാണ് നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ദേശീയ  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപയും സംസ്ഥാന ഗവണ്‍മെന്റ് കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഭരണങ്ങാനം പഞ്ചായത്തിന്റെ ഇരുപത്തിഅയ്യായിരം രൂപയും ഉപയോഗിച്ച് ആകെ പന്ത്രണ്ട് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാണെന്ന് തോമസ് ചാഴിക്കാടന്‍ MP പ്രസംഗത്തില്‍ സൂചിപ്പിക്കുമ്പോള്‍ ഒരു അംഗന്‍വാടി കെട്ടിടത്തിന് 2 പ്രാവശ്യം നടത്തുന്ന ഉദ്ഘാടന മാമാങ്കം കൗതുകക്കാഴ്ചയാവുകയാണ്. ഉദ്ഘാടനം ആരു നടത്തുന്നുവെന്നതല്ല പ്രധാനമെന്ന് നിഷ്പക്ഷമതികള്‍  അഭിപ്രായപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ് ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി ,സെബാസ്റ്റ്യൻ കട്ടയ്ക്കൽ പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ് , അനുമോൾ മാത്യു ,സുധ ഷാജി, ജോസുകുട്ടി അമ്പലമറ്റം, ബേബി മൈക്കിൾ തറപ്പേൽ , സി .എം സിറിയക്ക് ചന്ദ്രൻ കുന്നേൽ, ടി .ആർ ശിവദാസ് , ടോമി മാത്യു ഉപ്പിടുപാറ ,ഷാജി അരീക്കൽ ,ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ ,എ .ആർ.ബിജുമോൻ ,സി. ഡി. പി.ഒ ജിനു മരിയ ബെഞ്ചമിൻ ,ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷെറിൻസ് ജോർജ് , സക്കറിയസ് ഐപ്പൻ പറമ്പിക്കുന്നേൽതുടങ്ങിയവർ പ്രസംഗിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്ന് നടത്തപ്പെട്ടു




Post a Comment

0 Comments