Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ചന്ത കവലയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുന്നു.



അതിരമ്പുഴ ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമായതോടെ ചന്ത കവലയിലെ ഗതാഗതക്കുരുക്കിനും  പരിഹാരമാകുന്നു. 9 കോടിയോളം രൂപ ചെലവഴിച്ചാണ് ടൗണില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്വകാര്യഭൂമികളും കെട്ടിടങ്ങളും ഏറ്റെടുത്താണ് ടൗണ്‍ വികസനം സാധ്യമാക്കിയത്. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ ഇടപെടലിലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാത മെഡിക്കല്‍ കോളജ് വരെ നീട്ടാനുള്ള ആലോചനകളും നടന്നുവരികയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ അനധികൃത പാര്‍ക്കിംഗ് അടക്കം ഉള്ളവ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജംഗ്ഷനിലും സമീപ റോഡുകളിലും പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. അതിരമ്പുഴയില്‍ റിങ്ങ് റോഡുകളും കനാല്‍ റോഡുകളും യാഥാര്‍ത്ഥ്യമാക്കിയാല്‍ വികസനം കൂടുതല്‍ വേഗതയിലാകുമെന്നും ജനപ്രതിനിധി ജോസ് അഞ്ജലി പറഞ്ഞു.




Post a Comment

0 Comments