Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും സംഘടനാരൂപീകരണവും



സംസ്ഥാന  സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍  സഹകരണ  കോളേജുകളിലെയും പരിശീലന  കേന്ദ്രങ്ങളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും  സംഘടനാരൂപീകരണവും  പാലാ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്  നടന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന  പരിപാടിയുടെ ആദ്യ സംഗമമാണിത്. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മറ്റി അംഗം   കെ. എം. രാധാകൃഷ്ണന്റെ  അദ്ധ്യക്ഷതയില്‍  ചേര്‍ന്ന സമ്മേളനം സംസ്ഥാന  സഹകരണ  യൂണിയന്‍ ചെയര്‍മാന്‍  കോലിയക്കോട് എന്‍.കൃഷ്ണന്‍  നായര്‍ ഉദ്ഘാടനം  ചെയ്തു. കോട്ടയം സഹകരണ സംഘം  ജോയിന്റ് രജിസ്ട്രാര്‍ എന്‍ വിജയകുമാര്‍, കോട്ടയം  ജില്ലയിലെ വിവിധ  സര്‍ക്കിള്‍ സഹകരണ  യൂണിയന്‍ ചെയര്‍മാന്മാരായ  ജോണ്‍സണ്‍  പുളിക്കിയില്‍, അഡ്വ. പി.സതീഷ് ചന്ദ്രന്‍  നായര്‍, പി. ഹരിദാസ്, അഡ്വ. ജോസഫ്  ഫിലിപ്പ്,  കിഴതടിയൂര്‍  ബാങ്ക് പ്രസിഡന്റ് ശശിധരന്‍ നായര്‍ എം.എസ്,  സഹകരണ  സംഘം  അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ  ഉണ്ണികൃഷ്ണന്‍  നായര്‍ കെ. പി,   ഷെമീര്‍ വി. മുഹമ്മദ്, ജിബു ജോര്‍ജ്,  രാജീവ് എം.ജോണ്‍, സന്തോഷ്  സി. എസ്., അസിസ്റ്റന്റ് ഡയറക്ടര്‍  ഡാര്‍ലിംഗ് ചെറിയാന്‍ സഹ. വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍  ഉജാല  എസ്, പാലാ കോളേജ് പ്രിന്‍സിപ്പാള്‍  ലിജിമോള്‍ വി. ജി,  രമ്യ പി.ആര്‍. തുടങ്ങിയവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments