Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പാലാ എസ്‌ഐ ഷാജി സെബാസ്റ്റ്യന് യാത്രയയപ്പ് നല്‍കി



33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പാലാ എസ്‌ഐ ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ഡിവൈഎസ്പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. സജി വട്ടക്കാനാല്‍ , തങ്കച്ചന്‍ വിസിബ്, ഡോ.പി ഡി ജോര്‍ജ്, ബൈജു കൊല്ലംപറമ്പില്‍, സാബു അബ്രാഹം, അശോക് കുമാര്‍ , ഡോ. സുനില്‍ തോമസ് , കെ ആര്‍ സൂരജ് , ജയ്‌സണ്‍ പ്ലാക്കണ്ണി, റഫീക് അമ്പഴത്തിനാല്‍ , രാജേഷ് കുര്യനാട്, അഡ്വ.സിബി തകിടിയേല്‍ , ജോമി സന്ധ്യാ , ഡൈനോ ജയിംസ്, സ്ഥിതപ്രജ്ഞന്‍ , എന്നിവര്‍ പ്രസംഗിച്ചു. പാലാ ബ്ലഡ് ഫോറത്തിന്റെ പുരസ്‌കാരം ഡി. വൈ. എസ്.പി. എ ജെ തോമസ് സമര്‍പ്പിച്ചു . ഷാജി സെബാസ്റ്റ്യന്‍ മറുപടി പ്രസംഗവും നടത്തി.




Post a Comment

0 Comments