Breaking...

9/recent/ticker-posts

Header Ads Widget

60 ജിഎസ്എം-ന് മുകളിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി



സംസ്ഥാനത്ത് 60 ജിഎസ്എം-ന് മുകളിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രനിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന് നിരോധനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എന്‍ നഗരേഷ് വിധി പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം പൂര്‍ണമായും തടഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ പുനരുപയോഗ സാധ്യതയുള്ള 60 ജിഎസ്എമ്മിന് മുകളിലുള്ള കാരിബാഗുകള്‍ക്ക് കേന്ദ്രം അടുത്തിടെ അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് നിയമപരമായ പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജ്ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധാരണ പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം തുടരും.





Post a Comment

0 Comments