Breaking...

9/recent/ticker-posts

Header Ads Widget

ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട് അടിച്ചു തകര്‍ത്തു



സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ അടിച്ചു തകര്‍ത്തത്. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ സന്തോഷ് വീട്ടുകാരെയും യുവതിയുടെ മാതാവിനെയും, സഹോദരനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയതു. സ്ത്രീധനമായി നല്‍കിയ 35 പവന്‍ സ്വര്‍ണം മുക്കുപണ്ടമാണ് എന്നാരോപിച്ചാണ് സന്തോഷ് വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതേ തുടര്‍ന്ന് വിജയകുമാരിയും മക്കളും രാത്രിയില്‍ തന്നെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതിനു ശേഷം രാത്രി 12 മണിയോടെയാണ് സന്തോഷ് അക്രമി സംഘത്തിനൊപ്പം എത്തി വീട് അടിച്ചു തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇവരുടെ പരാതിയില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.




Post a Comment

0 Comments