Breaking...

9/recent/ticker-posts

Header Ads Widget

പുതുക്കിപണിത യുദ്ധ സ്മാരകത്തിന്റെയും, ഇന്‍ഡ്യാഗേറ്റ് മോഡലിന്റെയും, ഉദ്ഘാടനവും റിപ്പബ്‌ളിക് ദിനാഘോഷവും



എം.ജി. യൂണിവേഴ്‌സിറ്റിക്ക് മുന്‍വശം പുതുക്കിപണിത യുദ്ധ സ്മാരകത്തിന്റെയും പുതിയതായി നിര്‍മിച്ച ഇന്‍ഡ്യാഗേറ്റ് മോഡലിന്റെയും, ഉദ്ഘാടനവും റിപ്പബ്‌ളിക് ദിനാഘോഷവും ജനുവരി 26-ന് നടക്കുമെന്ന് കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1992 ല്‍ എക്‌സ് സര്‍വ്വീസ് ലീഗിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച യുദ്ധസ്മാരകം നവീകരിച്ചതോടൊപ്പ ഇന്‍ഡ്യാ ഗേറ്റിന്റെ മാതൃകയുമാണ് നിര്‍മിച്ചിരിക്കുന്നത്. 26-ന് രാവിലെ 8.15 - ന്  അതിരമ്പുഴ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും രഥഘോഷയാത്ര ആരംഭിക്കും.. എന്‍.സി.സി. കേഡറ്റുകളും വിമുക്ത ഭടന്‍മാരും അവരുടെ കുടുംബാംഗങ്ങളും റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് യുദ്ധ സ്മാരകത്തിനു സമീപം നടക്കുന്ന സമ്മേളനത്തില്‍ ഇന്‍ഡ്യാഗേറ്റ് മോഡലിന്റെ അനാഛാദനം റിട്ട. ബ്രിഗേഡിയര്‍ എം.ഡി. ചാക്കോ നിര്‍വഹിക്കും. റിട്ട. സ്‌ക്വാഡ് ലീഡര്‍ കെ.വി ചാക്കോ ദേശീയ പതാകയുയര്‍ത്തും. അഡ്വ. വി.ടി. ചാക്കോ പുഷ്പ ചക്രം സമര്‍പ്പിക്കും. ജില്ലാ സെക്രട്ടറി മണികണ്ഠന്‍ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ തുടങ്ങയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ജെ. ചെറിയാന്‍, യൂണിറ്റ് പ്രസിഡന്റ് ജോസ് ജോണ്‍, മറ്റ് ഭാരവാഹികളായ എന്‍.വി. സെബാസ്റ്റ്യന്‍, മാത്യു കുര്യന്‍, പി.എസ്. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments