Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും



കല്ലറ ശ്രീ മാണിക്യ വിലാസം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 99-മത് വാര്‍ഷികാഘോഷവും  യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും വൈക്കം യൂണിയന്‍ പ്രസിഡണ്ടുമായ എസ്. മധു ഉദ്ഘാടനം ചെയ്തു. വളരുന്ന തലമുറ ലഹരിക്ക് അടിമയാകുന്ന  വേദനാജനകമായ സാഹചര്യം  പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് കെ.ജി. കുമാര്‍ അധ്യക്ഷനായിരുന്നു. മുഖ്യ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും സ്‌കൂള്‍ മാഗസിന്റെ പ്രകാശന കര്‍മ്മവും എന്‍എസ്എസ് സ്‌കൂള്‍ ജനറല്‍ മാനേജരും ഇന്‍സ്‌പെക്ടറുമായ ഡോക്ടര്‍ ജി ജഗദീഷ് ചന്ദ്രന്‍ നിര്‍വഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍  മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബെസ്റ്റ് എന്‍എസ്എസ് വോളണ്ടിയര്‍ അവാര്‍ഡ് ദാനം  ഫാദര്‍ ഷാജി വടക്കേത്തൊട്ടി നിര്‍വഹിച്ചു. എന്‍ഡോമെന്റ് വിതരണവും പിടിഎ അവാര്‍ഡ് ദാനവും എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ സെക്രട്ടറി എം. സി. ശ്രീകുമാര്‍ നിര്‍വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് കെ ലേഖ, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ കെ. കെ. സതീഷ് കുമാര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപിക എന്‍.രജനി, ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക പി.പ്രേമലത എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.




Post a Comment

0 Comments