Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ



കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികളുടെ ചികിത്സയും ഓപ്പറേഷനുകളും തടസ്സപ്പെടുന്നതില്‍  പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.  അവശ്യ മരുന്നുകളുടെയും ഓപ്പറേഷന് വേണ്ട സാമഗ്രികളുടെയും കുറവ് നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തില്‍  നടത്തിയ പ്രതിഷേധ ധര്‍ണ്ണ മോന്‍സ് ജോസഫ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു.  പാവപ്പെട്ട രോഗികള്‍ക്ക് അവശ്യ മരുന്നു പോലും വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നു. കേരളത്തിന്റെ ആരോഗ്യമന്ത്രിയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടുന്നില്ല എന്നും എം.എല്‍.എ കുറ്റപ്പെടുത്തി. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും നിര്‍ധന രോഗികളുടെ ചികിത്സയും മരുന്നും മുടക്കം ഇല്ലാതെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരത്തിന്  പാര്‍ട്ടി നേതൃത്വം നല്‍കമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കളായ സജി മഞ്ഞക്കടമ്പില്‍, പ്രിന്‍സ് ലൂക്കോസ്, വി.ജെ ലാലി, ബിനു ചെങ്ങളം, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറവേലി, അഡ്വക്കേറ്റ് ജയ്‌സണ്‍, ആപ്പാഞ്ചിറ പൊന്നപ്പന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. നിര്‍ധന രോഗികളുടെ ഓപ്പറേഷനുകള്‍ അടക്കമുള്ളവ മാറ്റിവെക്കുന്നതായും  പല പരിശോധന ഉപകരണങ്ങളും ഉപയോഗയോഗ്യമല്ലാത്ത വിധം കാലഹരണപ്പെട്ടതായും, രോഗികള്‍ക്ക് ആവശ്യ മരുന്നുകള്‍ പോലും വാങ്ങുവാന്‍ പുറത്തേക്ക് ചീട്ട് നല്‍കുന്നതായും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.




Post a Comment

0 Comments