Breaking...

9/recent/ticker-posts

Header Ads Widget

സര്‍ഗോത്സവം 2022-23 പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗോത്സവം 2022-23 പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. താലൂക്കിലെ വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് 250 ഓളം വിദ്യാര്‍ത്ഥികള്‍   മത്സരങ്ങളില്‍ പങ്കെടുത്തു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു Kജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ അംഗം തോമസ് പീറ്റര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കെഎസ് രാജു, അഡ്വ സണ്ണി ഡേവിഡ്, താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, സികെ ഉണ്ണികൃഷ്ണന്‍, ലീന ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു.




Post a Comment

0 Comments