Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവതഹംസ ജയന്തിയാഘോഷങ്ങള്‍ക്കും അഖില ഭാരത ഭാഗവതാമൃത സത്രത്തിനും തുടക്കമായി



മള്ളിയൂരില്‍ 102-മത് ഭാഗവതഹംസ ജയന്തിയാഘോഷങ്ങള്‍ക്കും അഖില ഭാരത ഭാഗവതാമൃത സത്രത്തിനും തുടക്കമായി. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 102മത് ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 102 വിദ്യാര്‍ത്ഥികള്‍ ദീപപ്രകാശനം നിര്‍വഹിച്ചു. നടുവില്‍മഠം അച്യുത ഭാരതി സ്വാമിയാരുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെയാണ് ഭാഗവതാമൃത സത്രം ആരംഭിച്ചത്. 11 ദിവസത്തെ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്കും ഭക്തിനിര്‍ഭരമായ പരിപാടികള്‍ക്കും ശേഷം ഫെബ്രുവരി 2 നാണ് ഭാഗവതഹംസ ജയന്തി ആഘോഷം നടക്കുന്നത്.




Post a Comment

0 Comments