Breaking...

9/recent/ticker-posts

Header Ads Widget

വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു.



കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് വാഹന പാര്‍ക്കിംഗ് സ്ഥലത്തുനിന്നും ബൈക്ക് മോഷണം പോയി.. കിടങ്ങൂര്‍ സ്വദേശി വിശാഖിന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഒമ്പതാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിന് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു   വിശാഖ്. ആശുപത്രിക്ക് മുന്നിലെ പഴയ കാഷ്വാലിറ്റി ബ്ലോക്കിന് സമീപം തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് പൂട്ടി വെച്ച KL-35 H 96 86 ഹീറോ ഹോണ്ട സിഡി ഡീലക്‌സ്  ബൈക്കാണ് മോഷണം പോയത്. രാവിലെ ആറുമണിക്ക് വിശാഖ് ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ്  മോഷണ വിവരം അറിയുന്നത്.  ഇതുസംബന്ധിച്ച്  ഗാന്ധിനഗര്‍  പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആശുപത്രി പരിസരത്തു നിന്നും വാഹനങ്ങള്‍ മോഷണം പോകുന്നത്  വര്‍ദ്ധിച്ചുവരുന്നതായി. ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.




Post a Comment

0 Comments