Breaking...

9/recent/ticker-posts

Header Ads Widget

പൊതുവഴിയില്‍ വീട്ടമ്മയെ അക്രമിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു



പൊതുവഴിയില്‍ വീട്ടമ്മയെ അക്രമിച്ചതിന് രണ്ടുപേരെ പോലീസ്  അറസ്റ്റ് ചെയ്തു, ളാലം വില്ലേജ് പരുമലക്കുന്ന് കോളനി  ജോജോ ജോര്‍ജ്ജ് (27), വള്ളിച്ചിറ കൊച്ചുപറമ്പില്‍ തോമസ് ജോണ്‍ (റോയി-43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച  വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന് അടുത്തുള്ള പൊതുവഴിയില്‍ വീട്ടമ്മയുമായി  പ്രതികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വീട്ടമ്മയെ അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിക്കുകയും, പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പാലാ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു . പാല പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍ , സബ്ബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജോഷി, ജോസ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments