Breaking...

9/recent/ticker-posts

Header Ads Widget

എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാചരണം



കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു.  കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍  പുഷ്പചക്രം സമര്‍പ്പിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ എന്‍സിസി കേഡറ്റുകള്‍, എന്‍സിസി ഓഫീസര്‍ ക്യാപ്ഷന്‍ സതീഷ് തോമസിനൊപ്പം റാലിയായാണ് യുദ്ധ സ്മാരക പവലിയനില്‍ എത്തിയത്. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ പി.സി. കുര്യന്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ്  ടി.ജെ നോബര്‍ട്ട്, മീനച്ചില്‍  താലൂക്ക് പ്രസിഡണ്ട് ടി. സി ജോര്‍ജ്, എം. യു. അഗസ്റ്റിന്‍, ക്യാപ്റ്റന്‍സ് സതീഷ് തോമസ്  തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. യൂണിറ്റ് രക്ഷാധികാരി ക്യാപ്റ്റന്‍ ജി.എന്‍.കെ. മൂര്‍ത്തി, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.എസ്. പ്രസന്നന്‍, ഖജാന്‍ജി  ടി.എ.മാത്യു, എക്‌സ് സര്‍വീസ് ലീഗ് മഹിളാ വിങ് ഭാരവാഹികളായ ഇന്ദിര ജെ നായര്‍, ജെസ്സി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments