Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്‌സിബിഷന്‍ സംഘടിപ്പിച്ചു



റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നീണ്ടൂര്‍  എസ്‌കെവി ഗവണ്‍മെന്റ്  ഹയര്‍സെക്കന്റ്‌റി സ്‌കൂളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. റോഡ് സുരക്ഷ അതോറിറ്റിയുടെയും, നീണ്ടൂര്‍ എസ് കെ വി  ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും  ആഭിമുഖത്തിലാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി  വിദ്യാര്‍ത്ഥികള്‍ക്കും,  രക്ഷിതാക്കള്‍ക്കുമായി റോഡ് സുരക്ഷയെപറ്റി എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 100 സ്‌കൂളുകളില്‍ റോഡ് സുരക്ഷ പ്രോഗ്രാം നടക്കുന്നുണ്ട്.  റോഡ് നിയമങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതിന്റെ പേരില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയും മരണസംഖ്യ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.  അപകടങ്ങളില്‍ മരണമടയുന്നവരില്‍ ഭൂരിഭാഗവും പകുതിയും യുവാക്കളും, വിദ്യാര്‍ത്ഥികളുമാണ്, ഒട്ടുമിക്ക വാഹന അപകടങ്ങളും അശ്രദ്ധ മൂലം സംഭവിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുവാനും  സംസ്ഥാനത്ത് വാഹന അപകടങ്ങള്‍   കുറയ്ക്കുവാനും  കൂടുതല്‍ ജാഗ്രത ആവശ്യമാണ്. പൊതുനിരത്തുകളില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നിയമങ്ങള്‍, സിഗ്‌നലുകള്‍, അപായസൂചികകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ  എക്‌സിബിഷനില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള  മാതൃകകളും, പോസ്റ്ററും, ചിത്രവും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷന്‍ മെമ്പര്‍ ഹൈമി ബോബി റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രോഗ്രാം  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  മധു പി മാധവന്‍  അധ്യക്ഷനായിരുന്നു. നീണ്ടൂര്‍  പഞ്ചായത്ത് പ്രസിഡന്റ്  വി. കെ. പ്രദീപ്  മുഖ്യപ്രഭാഷണം നടത്തി.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. വി. ശ്യാമള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍,  പഞ്ചായത്തംഗങ്ങളായ രാഗിണി കെ. എസ്, പി.ഡി ബാബു  തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത സൂസന്‍ തോമസ് , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍  സ്വപ്ന ജി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments