Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബാലകലോത്സവം ഞായറാഴ്ച നടക്കും



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് ബാലകലോത്സവം ഞായറാഴ്ച നടക്കും. തോമസ് ചാഴികാടന്‍ എം.പി  ബാലകലോത്സവം ഉദ്ഘാടനം ചെയ്യും . ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അധ്യക്ഷനായിരിക്കും. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലേയും, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെയും എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബാല കലോത്സവം നടക്കുന്നത്.  ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഹാള്‍, ഹിന്ദുമത പാഠശാല ഓഡിറ്റോറിയം എന്നീ വേദികളിലാണ് മത്സരം നടക്കുന്നതെന്ന്. ലൈബ്രറി സെക്രട്ടറി അഡ്വക്കേറ്റ് പി രാജീവ് പറഞ്ഞു. സെക്രട്ടറി രാജീവ് ചിറയില്‍ ,കണ്‍വീനര്‍ സിറിയക് തോമസ് ,കവി ഡോ രാജു വള്ളികുന്നം , ഏറ്റുമാനൂര്‍ ചേംബര്‍  ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി തോമസ്, സര്‍വീസ് ബാങ്ക് പ്രസിഡണ്ട് സിബി ചിറയില്‍ , നഗരസഭ മുന്‍ കൗണ്‍സിലര്‍ സൂസന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ചിത്രരചന (പെന്‍സില്‍ , ജലഛായം ) ഉപന്യാസം ,കഥ, കവിത, കാവ്യാലാപനം, നാടന്‍പാട്ട്, ചലച്ചിത്ര ഗാനം, പ്രസംഗം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും . മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ രാവിലെ 9 ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്  ലൈബ്രറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറി രാജീവ് ചിറയില്‍. സിറിയക് തോമസ്, അന്‍ഷാദ് ജമാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments