കരാറുകാരന്‍ കൂലിയും കൂലികുടിശ്ശികയും നല്‍കിയില്ലെന്ന് ആരോപിച്ച് അതിഥിത്തൊഴിലാളികള്‍ കരാറുകാരന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ഇരുന്നു. ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി കെട്ടിട നിര്‍മ്മാണ ജോലികള്‍ നടത്തിവരുന്ന തമിഴ്‌നാട് സ്വദേശി രതീഷിനെതിരെയാണ് പ്രതിഷേധസമരവുമായി അതിഥി തൊഴിലാളികള്‍ ഇദ്ദേഹം താമസിക്കുന്ന വീട്ടുപടിക്കല്‍ എത്തിയത്. മാസങ്ങളായി പലര്‍ക്കും കൂലി നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ സമരം നടന്ന വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മരങ്ങോലിയാണ് തൊഴിലാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കുവാന്‍ ഇടപെട്ടത്.
0 Comments