സംസ്ഥാന ബഡ്ജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടയം ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ കളക്ട്രേറ്റിനു മുന്നില്‍ സംഘര്‍ഷവുമുണ്ടായി. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ച് മിനിറ്റിലധികം നേരം ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിന്മാറിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ .എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജി രാമന്‍ നായര്‍, TN ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
0 Comments