Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂരില്‍ തീര്‍ത്ഥാടകവാഹനങ്ങള്‍ തടഞ്ഞ് പോലീസ്.



കടപ്പാട്ടൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞ് പോലീസ്.  മകരവിളക്കിന് ശബരിമലയില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ മകരജ്യോതി ദര്‍ശന ത്തിനെത്തുന്ന ഭക്തരുടെ എണ്ണം ദേവസ്വം ബോര്‍ഡ് നിയന്ത്രിച്ചു. കൂടുതല്‍ ഭക്തരെത്താതിരിക്കാനാണ് ഇടത്തവളങ്ങളില്‍ ഭക്തരെ നിയന്ത്രിക്കുന്നത്. കടപ്പാട്ടൂരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ വാഹനങ്ങളാണ് തടഞ്ഞത്. ഏഴോളം വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പാലാ Dysp കെ.സദന്‍ അടക്കം പോലീസ് സ്ഥലത്തെത്തി തീര്‍ത്ഥാടകരുമായി  സംസാരിച്ചു. വാഹനങ്ങള്‍ തടയുന്നില്ലെന്നും നിയന്ത്രിതമായി മാത്രമെ യാത്ര അനുവദിക്കാന്‍ കഴിയുകയുള്ളു എന്ന് അധികൃതര്‍ പറയുന്നു. വഴിയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി നിര്‍ത്തി തിരക്ക് കുറയുന്നതനുസരിച്ച് യാത്ര തുടരാന്‍ അനുവദിക്കുമെന്ന് പോലീസുദ്യോഗസ്ഥര്‍  പറഞ്ഞു. അരമണിക്കൂര്‍ ഇടവിട്ട് മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.



Post a Comment

0 Comments