ഏറ്റുമാനൂരില്‍ ഭാര്യയുടെ നേരെ അതിക്രമം നടത്തിയതിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ കറ്റത്തില്‍ വീട്ടില്‍ മധുസൂദനന്‍ എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യ കോടതിയില്‍ നിന്ന് ഗാര്‍ഹിക പീഡനത്തിനെതിരെ പ്രൊട്ടക്ഷന്‍ ഉത്തരവ് വാങ്ങിയിരുന്നു. ഇത് നിലനില്‍ക്കെ ഇയാള്‍ കഴിഞ്ഞദിവസം ഇവര്‍ താമസിച്ചു വന്നിരുന്ന വീട്ടിനുള്ളില്‍ കയറ്റാതെ വീട് പൂട്ടിയിടുകയും, ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്. ഐ പ്രശോഭ്, ജോസഫ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments