ഗാന്ധിനഗര്‍ ഭാഗത്ത് വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി കൊച്ചു കോഴിക്കോട് ഭാഗത്ത് വിളയില്‍ പടീറ്റതില്‍ വീട്ടില്‍ നജീമുദ്ദീന്‍ എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 24- നായിരുന്നു ഇയാള്‍ മെഡിക്കല്‍ കോളേജ് ആറാട്ടുവഴി ഭാഗത്തുള്ള വീട്ടില്‍ കയറി അലമാരിയില്‍ സൂക്ഷിച്ചിരുന്ന 7.5 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കരുനാഗപ്പള്ളി,പഴയന്നൂര്‍, കോട്ടയം വെസ്റ്റ്, അമ്പലപ്പുഴ,ഓച്ചിറ, ശാസ്താംകോട്ട,പാലക്കാട് ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, സി.പി.ഓ മാരായ രാഗേഷ്, അഭിലാഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments