രാമപുരം പൂവക്കുളം ശ്രീ അയ്യങ്കുഴയ്ക്കല്‍ ധര്‍മ്മശാസ്ത മഹാദേവക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ദേവപ്രശ്‌ന വിധിപ്രകാരം പണികഴിപ്പിക്കുന്ന മണ്ഡപത്തിലെ പീഠത്തില്‍ ഹനുമാന്‍ സ്വാമി വിഗ്രഹം ഉറപ്പിച്ചു . കന്യാകുമാരി മൈലാടിയില്‍ കൃഷ്ണശിലയില്‍ പണികഴിപ്പിച്ച 9 അടിയോളം ഉയരവും 3 ടണ്‍ തൂക്കവും വരുന്ന ബൃഹത്തായ ഹനൂമാന്റെ വിഗ്രഹം ശിലാപീഠത്തില്‍ ഉറപ്പിക്കുന്ന ചടങ്ങുകളാണ് നടന്നത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടുപയോഗിച്ചാണ് മൈലാടിയില്‍ നിന്നുള്ള ശില്‍പ്പികള്‍ ആധാരശിലയില്‍ വിഗ്രഹം ഉറപ്പിച്ചത്. ക്ഷേത്രം തന്ത്രി ഇടവെട്ടി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടേയും ക്ഷേത്രം മേല്‍ശാന്തി അനന്തന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തില്‍ ശിലാപൂജ നടത്തി. നൂറുകണക്കിനു ഭക്തജനങ്ങള്‍ സന്നിഹിതരായിരുന്നു. മണ്ഡപത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. മഹാകലശദിനമായ ഏപ്രില്‍ 26 നു ഹനുമാന്‍ വിഗ്രഹത്തിന്റെ കുടിയിരുത്തല്‍ കര്‍മ്മം നടക്കുമെന്ന് ഭാരവാഹികളായ ഡോ. ഷാജികുമാര്‍, ജി നിശീകാന്ത് എന്നിവര്‍ അറിയിച്ചു.
0 Comments