മലയാളിയുടെ പ്രിയ ഭക്ഷ്യ വസ്തുവാണ് ചക്ക. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് കേരളത്തിലെ ചക്കസീസണ്‍. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തുമെങ്കിലും വേനല്‍ക്കാലത്ത് ചക്ക സുലഭമാവുകയാണ്. ഒട്ടു പ്ലാവുകള്‍ വ്യാപകമായതോടെ ചക്കയുടെ ലഭ്യത വര്‍ധിച്ചു. ഉയരമുള്ള പ്ലാവില്‍ കയറി ചക്കയിടാന്‍ കഴിയുന്നവര്‍ കുറയുന്നതായി നാട്ടിന്‍ പുറത്തുള്ളവര്‍ പോലും പറയുന്നു. എന്തു തന്നെയായിലും വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ചക്കകൊണ്ട് ഒരുക്കുന്നത്. ചക്കപ്പുഴുക്ക് , ചക്ക എരിശേരി, ചക്കത്തോരന്‍, ചക്ക ഉപ്പേരി, ചക്ക പ്രഥമന്‍, ചക്കപ്പഴം അട ഇങ്ങനെ നീളുകയാണ് ചക്കവിഭവങ്ങള്‍. ചക്കയോടുള്ള താല്പര്യം വര്‍ധിച്ചപ്പോള്‍ മുന്‍പ് വെറുതെ കിട്ടിയിരുന്ന ചക്കയ്ക്ക്് ഇപ്പോള്‍ 10ക്ക് കൊണ്ടുപോകുന്നതിനായും ചക്ക വാങ്ങാന്‍ നിരവധി കച്ചവടക്കാര്‍ നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളില ത്തുന്നുണ്ട്.
0 Comments