തലപലം ഗ്രാമ പഞ്ചായത്ത് മീനച്ചില്‍ ആറ്റു തീരത്ത് ജലടൂറിസം മേള സംഘടിപ്പിക്കുന്നു. പുഴയെ അറിയാനും നദീതീരം സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത സമൂഹത്തെ ബോധ്യപ്പെടുത്തുവാനും ജലസ്രോതസ്സുകളുടെ സുരക്ഷിതത്വവും പൊതുജനാരോഗ്യവും ഉറപ്പുവരുത്താനും ലക്ഷ്യം വച്ചുകൊണ്ടാണ് മീനച്ചില്‍ ആറ്റുതീരത്ത് 24 മുതല്‍ 28 വരെ ജല ടൂറിസം മേള സംഘടിപ്പിക്കുന്നത്. ജലമേളയ്ക്കായി ആറാം മൈല്‍ ആറ്റുതീരത്ത് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ , ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജല്‍ ജീവന്‍ മിഷന്‍ ടീം അംഗങ്ങള്‍, ഈരാറ്റുപേട്ട നന്മകൂട്ടം പ്രവര്‍ത്തകര്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോജ്ജ് വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ജല ടൂറിസ മേളയോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍, വിവിധ മത്സരങ്ങള്‍ , ഭക്ഷ്യ രുചി മേള , വിവിധ കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍ എന്നിവ കൂടാതെ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഏറെ ആവേശവും കൗതുകവും നിറയ്ക്കുന്ന കുട്ട വഞ്ചി സവാരി, ബോട്ടിംഗ് സവാരി, വള്ളംകളി തുടങ്ങിയ സൗകര്യങ്ങളും മീനച്ചിലാറ്റില്‍ ഒരുക്കി കൊണ്ടാണ് തലപ്പലം ഗ്രാമപഞ്ചായത്ത് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് വാര്‍ഡ് മെമ്പര്‍ സുരേഷ് പി കെയും ചേര്‍ന്ന് അറിയിച്ചു.
0 Comments