അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷകരക്ഷാ യാത്രയുടെ തെക്കന്‍ മേഖലാ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ഫെബ്രവരി 23 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായാണ ജാഥ നടക്കുന്നത്. സ്വീകരണ യോഗം CPI ജില്ലാ സെക്രട്ടറി അഡ്വ. V B ബിനു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖല വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ പോകുന്നത് ആത്മഹത്യയിലേക്ക് കര്‍ഷകരെ നയിക്കുന്ന സ്ഥിതിയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി.ബിനു പറഞ്ഞു. കര്‍ഷകരെ രക്ഷിക്കൂ, കാര്‍ഷിക മേഖലയെ സംരക്ഷിക്കു എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അഖിലേന്ത്യാ കിസാന്‍ സഭയ ഫെബ്രുവരി 23ന് രാജ ഭവന്‍ മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരോട് അല്ല പ്രതിബദ്ധത എന്നും അദാനിമാരോടാണെന്നും കാര്‍ഷിക കടം എഴുതി തള്ളുവാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയാണ് എഴുതിത്തള്ളുന്നത് എന്നും സ്വീകരണ യോഗത്തിന് നന്ദി പറഞ്ഞജാഥ ക്യാപ്റ്റന്‍ വി.ചാമുണ്ണി പറഞ്ഞു. അഖിലേന്ത്യ കിസാന്‍ സഭ നേതാക്കളായ എ.പി.ജയന്‍, മാത്യു വര്‍ഗീസ്, ഇ.എന്‍ ദാസപ്പന്‍, ചന്ദ്രിക ടീച്ചര്‍, ജോയിക്കുട്ടി ജോസ് എന്നിവരാണ് ജാഥാംഗങ്ങള്‍. കിസാന്‍ സഭ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തിന് നേതാക്കളായ അഡ്വ. ബിനു ബോസ്, കെ.വി. പുരുഷന്‍, സി.വി. ചെറിയാന്‍, കെ.ഐ. കുഞ്ഞച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments