പ്രവര്‍ത്തന മികവിന് സബ് ജില്ല, ജില്ല, സംസ്ഥാന തല പുരസ്‌കാരങ്ങള്‍ നേടിയ പുലിയന്നൂര്‍ ഗവ. ന്യൂ LP സ്‌കൂളിന്റെ ഹെഡ്മിസ്ട്രസിനും PTA-യ്ക്കും അനുമോദനം. സ്‌കൂള്‍ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്തു മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് R പ്രസാദ് മുഖ്യപ്രഭാഷണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ K.B ശ്രീകല ആ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ആദരിച്ചു. മുത്തോലി പഞ്ചായത്തംഗം രാജന്‍ മുണ്ടമറ്റം PTA യ്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ്ജ്, ബിപിസി ജോളിമോള്‍ ഐസക്, മജ്ഞു പി.കെ. ജോയിസ് ജേക്കബ്് , രാജ്കുമാര്‍ കെ, കെകെ പ്രസാദ്, രാഖി രാജപ്പന്‍, സിസ്റ്റര്‍ ലിന്‍സി ജെ ചീരാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
0 Comments