കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ വേദഗിരിയില്‍ ആധുനിക മില്ല് സ്ഥാപിക്കുന്നു. ഗോഡൗണും, മൂല്ല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിന് ആധുനിക മില്ലും സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്റ്റൈല്‍സിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അനുവദിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ , വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. വേദഗിരിയില്‍ നിലവില്‍ വെറുതെ കിടക്കുന്ന ഭൂമിയാണ് ഇതിനുവേണ്ടി വിനയോഗിക്കുക. ഫാക്ടിക്ക് വേണ്ടിവരുന്ന സ്ഥലം പരിശോധിക്കുന്നതിനായി സഹകരണ വകുപ്പിന്റെയും, വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേദഗിരിയില്‍ പരിശോധന നടത്തും. കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കുകള്‍ അംഗസംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം നടത്തുന്ന സംഘം, സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും നെല്ല് സംഭരിക്കും.
0 Comments