വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് ആവശ്യമുയരുന്നു. ഈ ആവശ്യമുന്നയിച്ച് അപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തില്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിന് നിവേദനം നല്‍കി. വഞ്ചിനാട്, വേണാട്, മലബാര്‍, രാജ്യറാണി, പരശുറാം, അമൃത, മുംബൈ-കന്യാകുമാരി എക്സ്പ്രസ്, ഐലന്‍്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ഈ സ്റ്റേഷനില്‍ സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് പി.കെ. കൃഷ്ണദാസ് ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍, വൈസ് പ്രസിഡന്റ് ബോസ് ഭാവന എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍, ജില്ലാ സെക്രട്ടറി പി.ജി. ബിജു കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാര്‍ എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.
0 Comments